About The Master

1 വേദ അക്കാദമിയുടെ സ്ഥാപകനും അവിടെ അഭ്യസിപ്പിക്കുന്ന ആയോധന കലകളുടെ ആചാര്യനുമാണ് sensei ശ്രീ സുവ്റതന്‍ . അദ്ദേഹം കേരളത്തിന്റെ അഭിമാന കലയായ കളരിപ്പയറ്റി ലൂടെ തുടങ്ങി കളരിപ്പയറ്റി ലെ വിവിധ സമ്പ്ര ദായ ങ്ങ ളായ അറപ്പ ക്കൈ ( ഇത് കളരിപ്പയറ്റി ലെ പ്രസിദ്ധമായ വടക്കന്‍ സമ്പ്ര ദായ മാണ് ) പിള്ളതാങ്ങി , ഒടിമുറി ശ്ശേ രി ഗ്രന്ഥം വിവരിക്കുന്ന ക്ഷതവിധിബകവധ സമ്പ്ര ദായം മര്‍മപ്രയോഗ മുറകള്‍ എന്നിവ പഠിച്ച് നിരവധി പരീക്ഷണ നിരീക്ഷണങ്ങളി ലൂടെ വേദ അക്കാദമിക്ക് രൂപം നല്‍കി . നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ബോധിധര്‍മനെന്ന ബുദ്ധ സന്യാസിയാല്‍ വിദേശങ്ങളിലേക്ക് പ്രചരിക്കപ്പെട്ട് കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമായി , തത്വശാസ്ത്രത്തില്‍ വേരൂന്നിയ കരാട്ടെയില്‍ പരിശീലനം നേടുകയും ജാപ്പാനീസ് കരാട്ടെക്ക് പുറമേ ഒക്കിനാവന്‍ കരാട്ടെയില്‍ വിദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന ബിരുദവും ബിരുദാനന്തര അംഗീകാരവും നേടുകയും ചെയ്തു . ഒക്കിനാവന്‍ ആയുധാഭ്യാസമായ കോബുഡോയില്‍ വിദഗ്ദ പരിശീലനം നേടുകയും ചെയ്തു . കുങ്ങ്ഫു വിദഗ്ദനും മിസ്റ്റര്‍ അമേരിക്കയുമായ വേള്‍ഡ് മാസ്റര്‍ സിഫുദ യ് ത്ത ന്‍റെ ‘സ്കൂള്‍ ഓഫ് ചീ ‘ യില്‍ നിന്നും ” ചീ – മൈന്‍ഡ് കണ്ട്രോള്‍ ” പാ ഠ പദ്ധതിയില്‍ പരിശീലിച്ച് അംഗീകാരം നേടി . ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തമായ “ഭരതനാട്യവും” മാര്‍ഷ്യല്‍ ആര്‍ട്ട്സും തമ്മിലുള്ള താരതമ്യ പഠനത്തിലൂടെ പ്രാചീന കലകളുടെ ചലനതത്വങ്ങള്‍ക്ക് പുതിയ മേഖലകള്‍ കണ്ടെത്തി . പ്രൊഫസ്സര്‍ റുഷികുമാര്‍ പാണ്ഡ്യയില്‍ നിന്നും ഹിപ്നോട്ടിസം പരിശീലിച്ച് ഇന്‍ഡോ – അമേരിക്കന്‍ ഹിപ്നോട്ടിക് സൊസൈറ്റിയില്‍ നിന്നും അംഗീകാരം നേടുകയുണ്ടായി . ലോകത്തിലെ കരാട്ടെ ആരാധ്യ പുരുഷനും കരാട്ടെയുടെ ദൈവവുമായി കരുതപ്പെടുന്ന ജപ്പാനിലെ റെഡ്ബെല്‍റ്റ് യമാഗുച്ചിയുടെ സാനിധ്ധ്യത്തില്‍ മദ്രാസില്‍ സംഘടിക്കപ്പെട്ട കരാട്ടെ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു . ലോകത്തിലെ ഷിട്ടോ…. റ്യൂ കരാട്ടെയുടെ ആരാധ്യ പുരുഷനും വേള്‍ഡ് മാസ്റ്ററുമായ കെനെമാബുനിയുടെ സാനിധ്യത്തില്‍ കൊലലംപൂരില്‍ നടന്ന മൂന്നാം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സപ്പോര്‍ട്ടര്‍ എന്ന നിലയില്‍. ഇന്ത്യന്‍ ടീമിനൊപ്പം മലേഷ്യ സിങ്കപ്പൂര്‍ സന്ദര്‍ശിക്കുകയുണ്ടായി . കൊലലംപൂരില്‍ നടന്ന മൂന്നാം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒക്കിനാവാന്‍ അഭ്യാസമുറയായ “സൈ” കേരളത്തിന്റെ കലയായ “കളരിപ്പയറ്റ് ” എന്നിവ പ്രദര്‍ശിപ്പിച്ചു. ബോധിധര്‍മ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സിന്‍റെ ക്ഷണപ്രകാരം റിസേര്‍ച്ച് പദ്ധതിയില്‍ പങ്കെടുത്ത് അഭ്യാസകലകളെപ്പറ്റി ചര്‍ച്ചകള്‍ നടത്തി. ഉഴിച്ചില്‍ , മര്‍മഅടി എന്നിവയിലും കളരിപ്പയറ്റിന്റെ പ്രധാന ഭാഗങ്ങളിലും പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തുവാനായി വടക്കന്‍ കേരളത്തില്‍ ഉടനീളം സഞ്ചരിച്ച് ചര്‍ച്ചകള്‍ നടത്തുകയുണ്ടായി . പഴയ താളിയോല ഗ്രന്ഥങ്ങള്‍ പരിശോധിച്ച് തെറ്റിധാരണ മൂലം അവയില്‍ ആരോപിച്ചിട്ടുള്ള രഹസ്യങ്ങളുടെ മറ നീക്കുവാനായി അക്ഷീണ പരിശ്രമം നടത്തി. ശരീരത്തിന്‍റെ ശാസ്ത്രീയ ചലന രഹസ്യങ്ങള്‍ പഠിക്കുകയും പഴമയുടെ മഹത്വം കൈവെടിയാതെ കളരിപ്പയറ്റില്‍ നൂതനമായ ശൈലി ആവിഷ്ക്കരിക്കുകയും ചെയ്തു. വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള ആന്ത്രപ്പോള ജിസ്റ്റുകള്‍,ഫിസിയോ തെറാപ്പിസ്റ്റുകള്‍ , കരാട്ടെ വിദഗ്ധര്‍ എന്നിവരെ ക്ഷണിച്ച് വരുത്തി ചര്‍ച്ചകള്‍ സംഘടിപ്പിച്ച് കേരളീയകലക്ക് പേരും പെരുമയും നേടിക്കൊടുത്തു.പല പ്രശസ്ത വ്യക്ത്തികള്‍ മുമ്പാകെ കളരിപ്പയറ്റ് അവതരിപ്പിച്ച് അതിന്റെ നിലയും വിലയും ഉയര്‍ത്തുകയുണ്ടായി . 1983 – 84 ല്‍ ഇന്ത്യയുടെയും പസിഫിക് രാജ്യങ്ങളുടെയും ” അസിസ്റ്റന്റ് ചീഫ് സീനിയര്‍ ” എന്ന കരാട്ടെ അധ്യാപക പദവിയും , അംഗീകാര സര്‍ട്ടിഫിക്കറ്റും നേടിയെടുത്തു. “ഇന്റര്‍നാഷണല്‍ ശിവാനന്ദ യോഗ വേദാന്ത ” സെന്ററില്‍ നിന്നും “യോഗശിരോമണി ” എന്ന പദവിയും , സര്‍ട്ടിഫിക്കറ്റും നേടി . തൃശൂര്‍ ജില്ലയില്‍ ആദ്യമായി ബോക്സിങ്ങ് അസോസിയേഷന്‍ രൂപികരിക്കുവാന്‍ വേണ്ട നേതൃത്വം നല്‍കി. മേലുദ്ധരിച്ച പ്രവൃത്തനങ്ങളെ ത്വരിതപ്പെടുത്തുവാന്‍ സ്വവസതിയോടനുബന്ദ്ധിച്ച് വേദ മാര്‍ഷ്യല്‍ ആര്‍ട്സ് സെന്റര്‍ എന്ന പേരില്‍ മുല്ലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച അഭ്യാസപരിശീലന കേന്ദ്രത്തിലൂടെ അച്ചടക്കത്തിനും , തത്വശാസ്ത്രങ്ങള്‍ക്കും ഊന്നല്‍ കൊടുത്തുകൊണ്ട് ഏതാനും ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുകയും ക്രമേണ ഉണ്ടായ പുരോഗതിയിലൂടെ വ്യത്യസ്ത കലകളുടെ അക്ഷയപാത്രമായി മാറിയ ” വേദ മാര്‍ഷ്യല്‍ ആര്‍ട്സ് ” അക്കാദമി രൂപം പ്രാപിക്കുകയും ചെയ്തു .
View Profile

CONTACT

 • VEDA ACADEMY
 • MULLASSERY, THRISSUR
  THRISSUR680509
  KERALA - INDIA
 • +91 95 26 22 94 72 , +91 8589 864220

NEWS

 • Latest News
  February 6, 2017 by
  [facebook-stream limit=”25″ only_owners_posts=”1″ cols=”3″ theme=”black” padding=”10″ margin_bottom=”50″ fb_page_id=”252294868203198″ hide_no_media=”1″]...
 • Kalaripayattu workshop
  February 12, 2015 by
  ...

Follow Us on

Visit Us On FacebookVisit Us On TwitterCheck Our Feed

Hit Stats

Visit Us On FacebookVisit Us On TwitterCheck Our Feed